സുനിത വില്യംസിന് ഈ വര്‍ഷം ഭൂമിയില്‍ തിരിച്ചെത്താനാവില്ല

News Photo 1 - America - Otta Nottathil - sunita_returm_next_year
വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു തിരിച്ചുവരാന്‍ സാധിക്കാതെ കുടുങ്ങിപ്പോയ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും അടുത്ത വര്‍ഷം ഫെബ്രുവരിയിലേ മടങ്ങാന്‍ സാധിക്കൂ എന്ന് സൂചന. സ്പേസ് എക്സിന്റെ പേടകത്തിലാണ് മടക്കയാത്ര ഉദ്ദേശിക്കുന്നത്.

അതേസമയം, 10 ദിവസത്തെ ദൗത്യത്തിനായി ബോയിങ്ങിന്റെ സ്ററാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശത്തിലെത്തിയ ഇരുവരും രണ്ടു മാസത്തിലേറെയായി അവിടെ തുടരാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. സ്ററാര്‍ലൈനര്‍ പേടകത്തിന്റെ നിര്‍മാണത്തിനായി 1.6 ബില്യണ്‍ ഡോളര്‍ 2016ന് ശേഷം ബോയിങ് ചെലവഴിച്ചിട്ടുണ്ട്. ഇതില്‍ ഈ മിഷന് വേണ്ടി മുടക്കിയ 125 മില്യണ്‍ ഡോളറും വരും.

സ്ററാര്‍ലൈനര്‍ പേടകത്തിന്റെ പ്രൊപ്പല്‍ഷന്‍ സിസ്ററത്തിലെ തകരാറാണ് ഇരുവരുടേയും മടക്കയാത്ര വൈകാന്‍ കാരണം. ഇപ്പോഴും സ്ററാര്‍ലൈനറിലെ യാത്ര സുരക്ഷിതമല്ലെന്നാണ് നാസയുടെ വിലയിരുത്തല്‍. ഹീലിയം ചോര്‍ച്ചയാണ് പേടകം നേരിടുന്ന പ്രധാന പ്രശ്നം. പുതിയ സാഹചര്യത്തില്‍ ഇരുവരുടേയും ദൗത്യത്തിന്റെ കാലാവധി നീട്ടാനാണ് നാസ തീരുമാനിച്ചിട്ടുരിക്കുന്നത്.

സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിച്ചിടാനുള്ള ചര്‍ച്ചകള്‍ നാസ കമ്പനിയുമായി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. സ്പേസ് എക്സിന്റെ ക്രൂ~9 മിഷന്റെ ഭാഗമായിട്ടാവും പേടകം ശാസ്ത്രജ്ഞരുമായി ബഹിരാകാശത്തേക്ക് കുതിക്കുക. 2024 സെപ്റ്റംബറിലാവും പേടകത്തിന്റെ വിക്ഷേപണം നടത്തുക. 2025 ഫെബ്രുവരിയില്‍ മടക്കയാത്ര.
- dated 09 Aug 2024

Comments:

Keywords: America - Otta Nottathil - sunita_returm_next_year America - Otta Nottathil - sunita_returm_next_year,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.